പരാതികളുമായി ഇനി അലയേണ്ട, അട്ടപ്പാടിയുടെ വിളിപ്പുറത്ത് എപ്പോഴും മന്ത്രി എൻ. ഷംസുദ്ദീനുണ്ട്
കനത്ത മഴയെപ്പോലും വകവെക്കാതെ എത്തിയ അട്ടപ്പാടി നിവാസികളുടെ പരാതികൾ നേരിട്ട് കണ്ടും കേട്ടുമറിഞ്ഞ് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രിയും മണ്ഡലം MLA യുമായ എൻ. ഷംസുദ്ദീൻ. അട്ടപ്പാടിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. സെക്രട്ടറിയേറ്റിലോ
മണ്ണാർക്കാട്ടെ ക്യാമ്പ് ഓഫീസിലോ എത്താൻ കഴിയാതിരുന്ന നാട്ടുകാരുടെ പരാതികളും ആവശ്യങ്ങളും അഗളി ഗവ. റസ്റ്റ് ഹൗസിൽ വച്ച് അദ്ദേഹം കേട്ടു. നിവേദനങ്ങളിൽ അതിവേഗം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ വലിയ സന്തോഷത്തോടെയാണ് അവർ മടങ്ങിയത്.







