കാഞ്ഞിരപ്പുഴ ഇറിഗേഷൻ പ്രോജക്ടിന്റെ ഇടതുകര മെയിൻ കനാലിൽ ചോലൈക്കുന്ന് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് അടച്ചു
കാഞ്ഞിരപ്പുഴ ഇറിഗേഷൻ പ്രോജക്ടിന്റെ ഇടതുകര മെയിൻ കനാലിൽ ചോലൈക്കുന്ന് പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് അടച്ചു. ജില്ലാ കളക്ടറുടെ അറിയിപ്പിനെ തുടർന്ന് വാർഡ് മെമ്പർ, ഓവർസിയർ, ക്ലർക്ക് എന്നിവരുൾപ്പെടുന്ന സംഘം സ്ഥലം
സന്ദർശിച്ചു. പാലത്തിന്റെ പില്ലറുകളിലെ കല്ലുകൾ ഇളകി വീണതും സ്ലാബുകളിലെ കമ്പികൾ പുറത്തുവന്ന് തുരുമ്പിച്ചതും കൈവരികൾ ഇല്ലാത്തതും അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കുന്നതിനായി പാലം അടച്ചത്.







