ഇയ്യമ്പലം പൊതു ശ്മശാന ഭൂമിയില്‍ മാലിന്യം വേര്‍തിരിക്കുന്ന കേന്ദ്രം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് ജനകീയ സമിതി, പ്രതിഷേധം സംഘടിപ്പിച്ചു
കാഞ്ഞിരപ്പുഴയിൽ വർഗീയതയും വിഭാഗീയതയും ഉണ്ടാക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് നടക്കുന്നത്, ഇയ്യമ്പലം പൊതുശ്മശാനത്തിൽ മാലിന്യ സംഭരണ വേർതിരിക്കൽ കേന്ദ്രം നിർമ്മിക്കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ പ്രതിഷേധവുമായി ജനകീയ സമിതി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കാളികളായി. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഉപയോഗശൂന്യമായി കിടക്കുന്ന നിരവധി സ്ഥലങ്ങൾ പഞ്ചായത്തിലുണ്ട്, MCF അവിടെത്തന്നെ വരണമെന്നത് ചിലരുടെ വാശിയാണ്, വാശി തീർക്കാൻ പുണ്യഭൂമിയായ ശ്മശാനം ഉപയോഗപ്പെടുത്താൻ അനുവദിക്കില്ലെന്ന് ജനകീയ സമിതി വ്യക്തമാക്കി. പഞ്ചായത്തിൽ ഒഴിഞ്ഞു
കിടക്കുന്ന മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും കാഞ്ഞിരപ്പുഴയിൽ വർഗീയതയും വിഭാഗീയതയും ഉണ്ടാക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് ഇതിനു പിന്നിലെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു. ജനകീയ സമിതി ചെയർമാൻ ഓമനക്കുട്ടൻ അധ്യക്ഷനായി. CPI സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ പൊറ്റശ്ശേരി, അനൂപ്, ബാലൻ പൊറ്റശ്ശേരി, കൺവീനർ വേണു പള്ളത്ത്, പ്രവീൺ, കാപ്പിൽ സെയ്തലവി, റഫീഖ് തെക്കേതിൽ, പി. സ്മിത, റസീന, ജിപ്സി ഉദയൻ, ആർ. അനൂജ്, ചിന്നക്കുട്ടൻ, രാമൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.







