അമാന ബെസ്റ്റ് ലൈഡ് സോസൈറ്റി ഗോൾഡ് ലോൺ കാരാകുറിശ്ശി അയ്യപ്പൻകാവിലും, 9-ാമത് ശാഖയുടെ ഉദ്ഘാടനം കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങൾ നിർവഹിച്ചു
അമാന ബെസ്റ്റ് ലൈഡ് സോസൈറ്റി ഗോൾഡ് ലോൺ കാരാകുറിശ്ശി അയ്യപ്പൻകാവിലും, 9-ാമത് ശാഖയുടെ ഉദ്ഘാടനം കൊടക്കാട് ഇമ്പിച്ചിക്കോയ തങ്ങൾ നിർവഹിച്ചു, കരകുറുശ്ശി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ യുവതി യുവാക്കൾക്ക് 10,000 രൂപവരെ ABS ഗ്രൂപ്പിന്റെ കാരുണ്ണ്യപ്രവർത്തനങ്ങളുടെയും ഭാഗമായി സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പലിശരഹിത വായ്പ നൽകുമെന്ന് ABS ഗ്രൂപ്പ് ചെയർമാൻ KVA റഹ്മാൻ. സംഗീതവിരുന്നൊരുക്കിക്കൊണ്ടാണ് കാരാകുറിശ്ശി പഞ്ചായത്തിലെ അമാന ബെസ്റ്റ് ലൈഡ് സൊസൈറ്റിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, പഴേരി ഗ്രൂപ്പ് MD പഴേരി ഷെരീഫ്, അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് എന്നിവർ മുഖ്യഥിതികളായി. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, Kenza gold & diomands, fly കേരള, ABS BDM ചിത്ര പ്രശാന്ത് എന്നിവരിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ച് മെമ്പർഷിപ്പ് ഫോം കൈമാറി. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം തൊഴിൽ
ചെയ്തു ഉപജീവനമാർഗം കണ്ടെത്തണം, അതിന്റെ ഭാഗമായാണ് ABS ഗ്രൂപ്പ് കാരാകുറിശ്ശി പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ യുവതീ യുവാക്കൾക്ക് വരുമാനം ഉണ്ടാക്കി നൽകുകയെന്ന ലക്ഷ്യത്തോടെ 10000 രൂപ വരെ പലിശരഹിത വായ്പ നൽകാൻ തീരുമാനിച്ചത്. ഈ വർഷം ഡിസംബറിനകം പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി കൂടുതൽ ബ്രാഞ്ചുകൾ കൂടി ആരംഭിക്കുമെന്ന് ABS ഗ്രൂപ്പ് ചെയർമാൻ KVA റഹ്മാൻ പറഞ്ഞു. ഗോൾഡ് ലോണിൽ കുറഞ്ഞ സർവീസ് ചാർജിൽ കൂടുതൽ പണം, എല്ലാവരുടെ കയ്യിലും സ്വർണമെത്തിക്കാൻ സ്വർണ നിധി പദ്ധതി എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന സേവനങ്ങളുമായാണ് എത്തിയിരിക്കുന്നത്. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കാസിം കോലാനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ അലി അക്ബർ, BJP കരകുർശ്ശി കമ്മറ്റി പ്രസിഡണ്ട് ബ്രിജേഷ്, പൊതുപ്രവർത്തകർ, ABS ഗ്രൂപ്പ് സ്റ്റാഫംഗങ്ങൾ, PS കോംപ്ലക്സ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. നെല്ലിപ്പുഴ ബ്രാഞ്ച് മാനേജർ നസ്രിൻ സുബൈർ നന്ദിയും പറഞ്ഞു.







