കാഞ്ഞിരപ്പുഴ ഡാമില്‍ ഓഫ്റോഡ് ജീപ്പിറക്കി യുവാക്കളുടെ അഭ്യാസ പ്രകടനം, അപകടം വിളിച്ചുവരുത്തുന്നു
പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ റിസർവോയറിൽ ജീപ്പുമായി ഇറങ്ങി അപകടകരമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കാഞ്ഞിരപ്പുഴ റിസർവോയറിന്റെ ഇരുമ്പുകച്ചോല ഭാഗത്താണ് ഓഫ് റോഡ് ജീപ്പ് വെള്ളത്തിലിറക്കുകയും യുവാവ് വെള്ളത്തിലേക്ക്
ചാടുകയും ചെയ്തത്. ഇവിടെയെത്തി റീൽസ് വിഡിയോകൾ നിർമ്മിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനായി പ്രദേശത്തേക്ക് ആളുകൾ എത്തുന്നുണ്ട്. റിസർവോയർ നിയന്ത്രണ മേഖലയായിരുന്നിട്ടും അപകടകരമാംവിധം അഭ്യാസ പ്രകടനം നടത്തുകയാണ് യുവാക്കൾ.







