വെയിലത്ത് ക്യൂ നിര്‍ത്തരുത്.. ഫോണെടുക്കണം.. ഏത് അപേക്ഷയും 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം : പരീക്ഷാ ഭവനില്‍ മന്ത്രി N ഷംസുദ്ദീന്‍റെ മിന്നല്‍ പരിശോധന
SSLC പരീക്ഷ സർട്ടിഫിക്കറ്റുകളുടെ തിരുത്തലിനും, ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടാകുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ പരീക്ഷാ ഭവനിലേക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ മിന്നൽ പരിശോധന. പരാതി നേരിട്ട് ബോധ്യപ്പെട്ട മന്ത്രി കാലതാമസം പരിഹരിക്കുന്നതിനായി പരീക്ഷാ ഭവനിൽ അടിയന്തിരമായി 60 ലാപ്പ്ടോപ്പുകൾ അനുവദിച്ചു. അപേക്ഷകരെ ബുദ്ധിമുട്ടിക്കരുത്, സർട്ടിഫിക്കറ്റുകൾ
15 ദിവസത്തിനകം നൽകണം, റിസപ്ഷനിലും, സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കണം, കൂടുതൽ സമയം ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ കൗണ്ടറിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കണം, ഇക്കാര്യങ്ങൾ പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ മോണിറ്ററിംഗ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി കർശന നിർദേശം നൽകി.







