സ്പള്‍ബറെ തൂക്കി.. കാഞ്ഞിരപ്പുഴ ഡാമിലിറക്കിയ ഓഫ്റോഡ് ജീപ്പ് കസ്റ്റഡിയിലെടുത്ത് പോലീസ്, 6 പേര്‍ക്കെതിരെ കേസ്, പിഴയീടാക്കും
കാഞ്ഞിരപ്പുഴ ഡാമിന്‍റെ റിസര്‍വോയറില്‍ അപകടകരമാം വിധം ഓഫ്റോഡ് വാഹനമോടിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത് മണ്ണാര്‍ക്കാട് പോലീസ്. വാഹനവും കസ്റ്റഡിയിലെടുത്തു. അപകടകരമാം വിധം വാഹനമോടിക്കല്‍, നിയന്ത്രിത മേഖലയില്‍ അതിക്രമിച്ചു കയറല്‍, കുടിവെള്ളം മലിനമാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്, ആഗസ്റ്റ് 9 ന് 11 നും 4 നും ഇടയിലുള്ള സമയത്താണ് സംഭവമുണ്ടായത്. റിസര്‍വോയറിലിറക്കിയ വാഹനത്തില്‍ നിന്നും യുവാക്കള്‍ അപകടകരമാം വിധം
വെള്ളത്തിലേക്ക് ചാടുകയുള്‍പ്പെടെ ചെയുന്നുണ്ട്. പൊറ്റശ്ശേരി, ഇരുമ്പകച്ചോല സ്വദേശികളായ അനസ്, നിഖില്‍, പ്രവീണ്‍, മിധുന്‍ കൃഷ്ണ തുടങ്ങി 6 പേര്‍ക്കെതിരെയാണ് കേസ്, റീല്‍സ് ചിത്രീകരിക്കുന്നതിനും സമയം ചിലവഴിക്കുന്നതിനുമായി നിരവധി ജനങ്ങളെത്തുന്ന ഭാഗമാണ് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല ഭാഗം. ഇവിടെ ഇനി നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ എഇ യാണ് പോലീസില്‍ പരാതി നല്‍കിയത്. യുവാക്കളില്‍ നിന്നും പിഴയീടാക്കും







