വിവാദങ്ങള്‍ക്കൊടുവില്‍ മണ്ണാര്‍ക്കാട് നഗരസഭ സെക്രട്ടറിക്ക് സ്ഥലം മാറ്റം, പുതിയ നിയമനം ഉത്തരവിലില്ല, ഇന്ന് വരുമെന്ന് സൂചന, UDF ഭരണസമിതിയും സെക്രട്ടറിയും അഭിപ്രായ വ്യത്യസത്തിലായിരുന്നു
പരാതികൾക്കും വിവാദങ്ങൾക്കുമൊടുവിൽ മണ്ണാർക്കാട് നഗരസഭയിലേക്ക് പുതിയ സെക്രട്ടറി, നിലവിലെ സെക്രട്ടറി എം. സതീഷ്കുമാറിനെ സ്ഥലം മാറ്റി. മരട് നഗരസഭ സെക്രട്ടറി ഇ. നസീമിനെ മണ്ണാർക്കാട് നഗരസഭയിലെ പുതിയ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. നിലവിലെ സെക്രട്ടറി എം. സതീഷ് കുമാറിന് പകരം നിയമനം എങ്ങോട്ടെന്ന് ഉത്തരവിലില്ല. മുനിസിപ്പൽ ഡയറക്ടറേറ്റിൽ നിന്ന് ഇന്ന് നിയമനം സംബന്ധിച്ചുള്ള ഉത്തരവ് വരുമെന്നാണ് വിവരം. നഗരസഭ സെക്രട്ടറിയായി
3 വർഷം പ്രവർത്തിച്ച സതീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നേതൃത്വം നൽകുന്ന ഭരണസമിതിയും മാറ്റരുതെന്ന ആവശ്യവുമായി ഭരണസമിതിയിലെ 2 കോൺഗ്രസ് കൗൺസിലർമാരും രംഗത്തുവന്നിരുന്നു. നഗരസഭയിലെ വിവിധ വിഷയങ്ങളിൽ സെക്രട്ടറിയും ഭരണസമിതിയും വ്യത്യസ്ത നിലപാടുകളായിരുന്നു എടുത്തിരുന്നത്. സെക്രട്ടറിയെ അറിയിക്കാതെ കൗൺസിൽ യോഗം ചേർന്നു എന്നതിനെ തുടർന്ന് ജൂലൈ 23 ന് കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.







