വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം കരിമ്പ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു
പ്രവാസി പെൻഷൻ കുടിശ്ശിക തീർത്തുകൊടുക്കുക, കുത്തനെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ ഇടപെടുക, പ്രവാസികാര്യ വകുപ്പ് പുനസംഘടിപ്പിക്കുക, സാന്ത്വനം ചികിത്സ പദ്ധതിയിലേക്ക് തുക അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കരിമ്പ 1 വില്ലേജിലേക്ക് മാർച്ച് നടത്തിയത്. കേരള
പ്രവാസി സംഘം സംസ്ഥാന കമ്മറ്റിയംഗം അഷറഫ് ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ഏരിയ പ്രസിഡന്റ് ജോസ് മത്തായി അധ്യക്ഷനായി. മൺസൂർ, KN രാമദാസ്, ദിനചന്ദ്രൻ, അബ്ദുൽ ലത്തീഫ്, യൂസഫ് കരിമ്പനോട്ടിൽ, ലൈല സലാം, ബൽകീസ് കല്ലടിക്കോട് തുടങ്ങിയവർ പങ്കെടുത്തു.







