മണ്ണാര്‍ക്കാട്ടുകാരുടെ സ്വപ്നമാണ്, നന്ദഗോവിന്ദം ഭജന്‍സിനെ മണ്ണാര്‍ക്കാട് കൊണ്ടുവരുന്ന UGS ഗ്രൂപ്പിന് നന്ദി പറഞ്ഞ് വ്യാസന്‍
മണ്ണാര്‍ക്കാട്ടുകാരുടെ സ്വപ്നമാണ്, നന്ദഗോവിന്ദം ഭജന്‍സിനെ മണ്ണാര്‍ക്കാട് കൊണ്ടുവരുന്ന UGS ഗ്രൂപ്പിന് നന്ദി പറഞ്ഞ് വ്യാസന്‍, നമ്മുടെ അതിഥിയല്ല UGS എംഡി അജിത്ത് പാലാട്ട്, ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനാണെന്ന് ക്ഷേത്ര ഭാരവാഹികള്‍, തെങ്കര മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം, ഉദ്ഘാടകനായി യുവപ്രഭാഷകന്‍ വ്യാസനും, മുഖ്യാതിഥിയായി യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ടും തെങ്കര മുതുവല്ലി ഉച്ചമഹാകാളി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒക്ടോബര്‍ 11 മുതല്‍ 21 വരെ പത്തു ദിവസം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം യുവ
എഴുത്തുകാരന്‍ വ്യാസന്‍ നിര്‍വഹിച്ചു. യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് മുഖ്യാതിഥിയായി. ക്ഷേത്ര സന്നിധിയില്‍ വ്യാസനും അജിത് പാലാട്ടും ക്ഷേത്രം ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഇരുവരേയും പൊന്നാട അണിയിച്ച് ക്ഷേത്ര ഭാരവാഹികള്‍ ആദരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണനും മറ്റു ഭാരവാഹികളും പങ്കെടുത്തു. തുടര്‍ന്ന് വ്യാസന്‍ അവതരിപ്പിച്ച ഭക്തി പ്രഭാഷണവും അന്നദാനവും നടന്നു. വരും ദിവസങ്ങളില്‍ ക്ലാസിക്കല്‍ നൃത്തസന്ധ്യ, ഭക്തിഗാനസന്ധ്യ, ക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയവ അരങ്ങേറും







