തച്ചമ്പാറ വാക്കോടനില്‍ വളർത്തു പട്ടിയെ പുലി കടിച്ചു കൊന്നു
വളർത്തു പട്ടിയെ പുലി കടിച്ചു കൊന്നു. തച്ചമ്പാറ വാക്കോടൻ പിച്ചളമുണ്ട വിജയന്റെ വീട്ടിലെ വളർത്തു പട്ടിയെയാണ് കഴുത്തിൽ കടിച്ചു കൊന്നത്. ബുധനാഴ്ച്ച രാത്രി 2 മണിയോടെയാണ് സംഭവം. വീട്ടുകാർ ലൈറ്റ് ഇട്ടപ്പോഴേക്കും പുലി ഓടി പോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി
പരിശോധന നടത്തി സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു. പുലിയെ കണ്ടാൽ അടുത്ത നടപടിയായി കൂടു സ്ഥാപിക്കുമെന്ന് പറഞ്ഞു. പ്രദേശത്തും അടുത്ത വാർഡുകളിലും പുലിയുടെ ശല്യം രൂക്ഷമെന്നാണ് നാട്ടുകാർ പറയുന്നു. മുൻപ് 3 പുലികളെ പ്രദേശത്ത് നിന്നും കൂടു വെച്ചു പിടിച്ചിരുന്നു







