കേരള കോ.ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ CITU വിന്റെ മണ്ണാർക്കാട് ഏരിയ പഠനക്ലാസ്സ്‌ ഉദ്ഘാടനം PM വഹീദ നിർവഹിച്ചു

ഒരു സ്ഥാപനത്തിനകത്തെ വിഷയം ആ സ്ഥാപനത്തെ മാത്രം ബാധിക്കുന്നതാണെന്നിരിക്കെ അത് മുഴുവൻ സഹകരണ സ്ഥാപനങ്ങളെയുമാണെന്ന കുപ്രചരണം നടത്തുന്നത് ഇടതുപക്ഷത്തിന്റെ എതിരാളികളായ RSS ഉം ബിജെപിയുമാണെന്ന് KCEU സംസ്ഥാന പ്രസിഡന്റ് PM വഹീദ, KCEU മണ്ണാർക്കാട് ഏരിയ പഠനക്ലാസ്സ്‌ നടന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന കേരള കോ.ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ CITU വിന്റെ മണ്ണാർക്കാട് ഏരിയ പഠനക്ലാസ്സ്‌ ഉദ്ഘാടനം





PM വഹീദ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ഷമീർ അധ്യക്ഷനായി. സമകാലീന സഹകരണ മേഖലയും ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളും എന്ന വിഷയത്തിൽ സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ ശ്രീജിത്ത്‌ പാനൂർ ക്ലാസ്സ്‌ എടുത്തു. അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ, സന്തോഷ്‌, മനോജ്‌, എം. രഞ്ജിത്ത്, എസ്. അജയകുമാർ, അഭിലാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഭാരവാഹികൾ, ബാങ്ക് ജീവനക്കാർ പങ്കെടുത്തു.

Related