അധ്യാപക ദിനത്തില്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കി ചങ്ങലീരി AUP സ്കൂള്‍
അധ്യാപകദിനം ആശുപത്രിയിലുള്ളവർക്ക് അന്നം വിളമ്പിക്കൊണ്ടാണ് ചങ്ങലീരി AUP സ്കൂൾ ഇത്തവണ ആഘോഷിച്ചത്. ചോറും സാമ്പാറും തോരനും അച്ചാറും പപ്പടവും എല്ലാമായി ചങ്ങലീരി AUPS ന്റെ സ്കൂൾ ബസ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഉച്ചയോടെ എത്തി.
സ്കൂളിലെ നന്മ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ജീവനക്കാർക്കുമെല്ലാം സൗജന്യ ഭക്ഷണം വിളമ്പി. പ്രധാനധ്യാപിക KK ജയലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ വിതരണത്തിൽ അധ്യാപകർ, വിദ്യാർത്ഥികൾ, PTA അംഗങ്ങൾ എന്നിവരും പങ്കാളികളായി.







