അട്ടപ്പാടി ഭവാനിപുഴയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി
പുതൂര്‍ ചീരക്കടവ് ഭവാനിപുഴയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ യുവതിയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കി. മേലേ കോട്ടത്തറയിലെ തോട്ടം തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളും ബംഗാള്‍ സ്വദേശിയായ സ്ത്രീയും കുഞ്ഞും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ ബുധനാഴ്ച മുതല്‍ മൂന്ന് പേരെയും കാണാനില്ലെന്ന വിവരത്തെ പിന്തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്. അഗളി ഡി.വൈ.എസ.പി. ആര്‍.അശോകിന്റെ നേതൃത്വത്തില്‍ 12അംഗ പ്രത്യേക സംഘം രൂപീകീരിച്ചിട്ടുണ്ട്. അഗളി എസ്.ഐ.
അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബംഗാളിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റുമാര്‍ട്ടം നടപടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി. സ്ത്രീയുടെ തലയ്ക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. സ്ത്രീയുടെ ബന്ധുക്കള്‍ ഇന്നെത്തും. തൃശൂര്‍ പൊലിസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ ആരുടേതെന്ന് ഏതാണ്ട് വ്യക്തമായതാടും പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് ചീരക്കടവ് ഭാഗത്ത് മൂന്ന് ചാക്കുകെട്ടുകളില്‍ മൃതദേഹങ്ങള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.







