APJ അബ്‌ദുൾകലാം സ്റ്റഡി സെന്ററിന്റെ മികച്ച അധ്യാപികക്കുള്ള അവാർഡ് നേടിയ സ്കൂൾ പ്രധാനധ്യാപിക സബിതക്ക് ആദരവ് ഒരുക്കി മണ്ണാർക്കാട് GMUP സ്കൂളിലെ സഹപ്രവർത്തകരും പിടിഎയും
GMUP സ്കൂളിലെ സ്റ്റാഫ്, പിടിഎ, SMC, MPTA അംഗങ്ങളാണ് പ്രധാനധ്യാപിക സബിതക്ക് ആദരവ് നൽകിയത്. സഹപ്രവർത്തകരുടെയും GMUP സ്കൂളിന്റെയും പേരിലുള്ള ഉപഹാരം അധ്യാപികക്ക് കൈമാറി. സ്നേഹാദരവിന് അധ്യാപിക നന്ദി പറഞ്ഞു.
PTA പ്രസിഡന്റ് സമദ് പൂവക്കോടൻ, SMC ചെയർമാൻ മുജീബ് പെരിമ്പിടി, ഖാലിദ്, ഷമീർ നമ്പിയത്ത്, അഫ്സൽ, KP അഷറഫ്, സുഹറ, സമീറ, റിജിയ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.







