ഹയര്‍സെക്കന്‍ററി വിജയ ശതമാനം 77 ല്‍ നിന്ന് 100 ലെത്തിക്കണം, 'വിജയതീരം പദ്ധതി' അട്ടപ്പാടിയില്‍ മന്ത്രി N ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

ഹയർ സെക്കൻഡറി കുട്ടികളിൽ വ്യക്തിത്വ വികസനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിജയതീരം പഠന ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഗളിയിൽ മന്ത്രി നിർവഹിച്ചു. ഹയർ സെക്കൻഡറി തലത്തിൽ നിലവിലുള്ള 77 ശതമാനം വിജയം നൂറുമേനിയിലെത്തിക്കാൻ വിജയതീരം പോലുള്ള പദ്ധതികൾക്ക് സാധിക്കും. സാമൂഹിക പ്രശ്നങ്ങളും, പഠനവൈകല്യമുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും NSS ക്യാമ്പുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. അതിലൂടെ ലഭിക്കുന്ന സർവേ റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായി കാണുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് വൊക്കേഷണൽ ഹയർ





സെക്കൻഡറി മേഖലയെ പരിഷ്കരിക്കാൻ പുതിയ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഗളിയിൽ നടന്ന പരിപാടിയിൽ വിവിധ സ്കൂളുകൾക്കുള്ള ധനസഹായം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷനായി. ഗായിക നഞ്ചിയമ്മ, കലാധ്യാപകൻ സാബു ആരക്കുഴ എന്നിവർ വിശിഷ്ടാതിഥികളായി. ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ അഷറഫ് കൊയിലോത്താൻ കണ്ടിയിൽ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ, ഈശ്വരിരേശൻ, വി. എം. ലത്തീഫ്, സി എ സന്തോഷ്, എ അബൂബക്കർ, എസ്. സന്തോഷ്കുമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ ഭാരവാഹികൾ, ജനപ്രതിനിധികൾ പങ്കെടുത്തു.

Related