പെണ്‍കുട്ടിയെ ശല്ല്യം ചെയ്തു, ചെത്തൂരില്‍ കല്ല്യാണത്തിനിടെ പൊരിഞ്ഞ അടി, 16 കാരനെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു, 5 പേര്‍ അറസ്റ്റിൽ

ചെത്തല്ലൂരിൽ കല്യാണത്തിനെത്തിയവർ തമ്മിലുണ്ടായ അടിക്കിടെ 16 കാരന് പരിക്കേറ്റ സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. താഴെക്കോട് മേലെക്കളം വിബീഷ്, ചെത്തല്ലൂർ ചിറംപാടത്ത്പടി വീട്ടിൽ ബാലകൃഷ്ണൻ, ഇയാളുടെ മകൻ അഖിൽകൃഷ്ണ, സഹോദരൻ അനിൽകുമാർ, അരുൺ എന്നിവരെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെത്തല്ലൂർ സ്വദേശിനിയായ പെൺകുട്ടിയെ ശല്യംചെയ്തെന്ന് ആരോപിച്ചുള്ള തർക്കത്തെ തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ ഓഡിറ്റോറിയത്തിൽ നടന്ന കല്യാണത്തിനിടെ അടിപിടി ഉണ്ടായത്. ചെത്തല്ലൂർ മുസ്ലിയാത്ത് പടി





16 കാരൻ അഭിഷേക് കൃഷ്ണൻ്റെ നെഞ്ചിന് സ്‌ക്രൂ ഡ്രൈവറിന് സമാനമായ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ചെത്തല്ലൂർ കാണിക്കുളം മഹേഷ്, മുസ്ലിയാത്ത് പടി നിശ്ചൽ കൃഷ്ണ എന്നിവർക്കും പരുക്കേറ്റിരുന്നു. അടിപിടി തടയാൻ ചെന്ന അഭിഷേകിന്റെ അമ്മായി നിഷയെയും, മകൾ നിത്യയെയും പ്രതികൾ തല്ലിയതായും പോലീസിന് നൽകിയ പരാതിയുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകശ്രമത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് നാട്ടുകൽ പൊലീസ് പറഞ്ഞു.

Related