മുഖം കാണിക്കല്ലെ.. ലോഡ്ജില്‍ MDMA കൈമാറ്റം, യുവാവിനെ ഓടിച്ച് പിടിച്ച് പോലീസ്, പോലീസിനെ കണ്ടതോടെ യുവാവ് ഓടുകായിരുന്നു
മണ്ണാർക്കാട് കുമരംപുത്തൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് MDMA യുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. അരിയൂർ പൊടുവചോല വീട്ടിൽ മുഹമ്മദ് റബീഹ് PC, കാരാകുറിശ്ശി വാഴെമ്പുറം വള്ളിക്കാട്ടിൽ വീട്ടിൽ വി. കിരൺ സായ്
എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 1.26 ഗ്രാം MDMA യും അളവുതൂക്ക മെഷീനും കണ്ടെത്തിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ലോഡ്ജിൽ എത്തിയപ്പോൾ യുവാക്കളിലൊരാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിന്തുടർന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.







