വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കണ്ടെത്തണമെന്നാവശ്യവുമായി CPI, കുമരംപുത്തൂർ KSEB ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

CPI മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം AIYF ജില്ലാ സെക്രട്ടറി പി. കബീർ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭരണകാലത്ത് ഒരുമണിക്കൂറോ ഒരു മിനിറ്റോപോലും പവർക്കട്ടെന്ന പേരിൽ വൈദ്യുതി ലഭ്യമാകാതിരുന്ന സാഹചര്യം ഉണ്ടായിട്ടില്ല, ഇന്ന് വൈദ്യുതി





മുടങ്ങുമ്പോൾ മന്ത്രിമാർ ലഘുവായ ചോദ്യങ്ങൾ ചോദിച്ച് കേരളത്തിലെ ജനതയെ പരിഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. CPI മണ്ഡലം സെക്രട്ടറി AK അബ്‌ദുൾ അസീസ്, പരമശിവൻ, ഭാസ്കരൻ മുണ്ടക്കണ്ണി, ചന്ദ്രശേഖരൻ, സിദ്ദിഖ്‌, സുരേഷ് കൈതച്ചിറ, അബു റജ, ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.

Related