മണലടി യുവജന കൂട്ടായ്മ റബീഅ് നേര്‍ച്ച സംഘടിപ്പിച്ചു, അതിഥിയായെത്തി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീന്
5000 ത്തോളം പേർക്കുള്ള ഭക്ഷണമൊരുക്കി 28-ാമത് മണലടി റബീഅ് നേർച്ചക്ക് സമാപനം, ചോറും മോരുകറിയും ബീഫും, ചൂടോടെ നേർച്ച ചോറുണ്ണുവാനായി ഇത്തവണയും തെങ്കര മണലടിയിലേക്ക് ജാതിമതഭേദമന്യേ ജനങ്ങളെത്തി. മണലടി യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന നേർച്ചയിൽ അഥിതിയായി പൊതുവിദ്യാഭ്യാസ മന്ത്രിയും മണ്ഡലം MLA യുമായ എൻ. ഷംസുദ്ദീൻ കൂടി എത്തിയതോടെ ജനങ്ങൾക്ക് ഇരട്ടി സന്തോഷം. സംഘാടന മികവിനെ മന്ത്രി അഭിനന്ദിച്ചു. ജനങ്ങൾക്ക് കൈകൊടുത്തും വിശേഷങ്ങൾ പങ്കുവച്ചുമാണ് അദ്ദേഹം
മടങ്ങിയത്. ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡന്റും മണലടി മഹല്ല് മുൻ ഉസ്താദുമായ സി. മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സിദ്ധിഖ് ഹിശാമി മണലടി അധ്യക്ഷനായി. മഹല്ല് ഖത്തീബ് സുഹൈൽ ബാഖവിയുടെ നേതൃത്വത്തിൽ മൗലിദ് സദസ്സും സമാപന പ്രാർത്ഥനയും നടന്നു. ഷരീഫ് അൻവരി നെല്ലിപ്പുഴ, മുഹമ്മദലി അൻവരി കൈക്കോട്ടുംപള്ളി, പഴേരി ശരീഫ്, സലാം, മുഹമ്മദുപ്പ, പെതിയിൽ ഹംസകുട്ടി, പഞ്ചായത്തംഗം അൻവർ മണലടി തുടങ്ങിയവർ പങ്കെടുത്തു.







