മഴ തുടരുന്നു, കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 5 സെന്റിമീറ്ററായി ഉയർത്തും
കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളും 2 സെന്റിമീറ്ററിൽ നിന്നും 5 സെന്റിമീറ്റർ ആക്കി ഉയർത്തും. രാവിലെ 7 മണിക്ക് 96.85 മീറ്ററാണ് ജലനിരപ്പ്. 97.50 മീറ്ററാണ് പരമാവധി
സംഭരണശേഷി. മഴ ശക്തമായാൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തും. അണക്കെട്ടിന് താഴ്ഭാഗത്തുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരുകരകളിലെ താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പുഴയിൽ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കർശനമായി ഒഴിവാക്കുകയും വേണം.







