ജില്ലാ സമ്മേളനത്തിന്‍റെ പ്രചാരണങ്ങള്‍ കുറച്ചു, പണം സ്വരൂപിച്ച് മരണപ്പെട്ട പ്രവര്‍ത്തകന്‍റെ കുടുംബത്തിന് വീടും സ്ഥലവും നല്‍കി യൂത്ത് ലീഗ്, സെപ്റ്റംബര്‍ 25 മുതലാണ് സമ്മേളനം മണ്ണാര്‍ക്കാട് നടക്കുന്നത്
മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനം ഓറയുടെ പ്രചരണത്തിന്റെ ഭാഗമായി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന സന്ദേശവുമായാണ് സെപ്റ്റംബർ 25, 26, 27 തീയതികളിൽ മണ്ണാർക്കാട് വച്ച് ജില്ലാ സമ്മേളനം നടക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ
MLA യുമായ കളത്തിൽ അബ്‌ദുള്ള ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തകനായിരുന്ന മുബീറിന്റെ കുടുംബത്തിന് സ്‌നേഹവീട് നിർമിച്ചു നൽകിക്കൊണ്ടാണ് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്. രക്തദാന ക്യാമ്പിലൂടെ പ്രവർത്തകൻ മൻസൂർ ചെറി തന്റെ 40-ാമത്തെ രക്തദാനം പൂർത്തിയാക്കി. അജ്മൽ റാഫി, ഷമീർ മണലടി, ഹുസൈൻ കോളശ്ശേരി, നഫാഹ്, സാലിഹ്, സക്കീർ മുല്ലക്കൽ തുടങ്ങിയവരും പങ്കെടുത്തു







