അർഹരായ 15 പേരെ കണ്ടെത്തി സൗജന്യമായി തയ്യൽ മെഷീനുകൾ നൽകി സേവ് മണ്ണാർക്കാട്
അർഹരായ 15 പേരെ കണ്ടെത്തി സൗജന്യമായി തയ്യൽ മെഷീനുകൾ നൽകി സേവ് മണ്ണാർക്കാട്, സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഷീനുകൾ വിതരണം ചെയ്തത്, പഴേരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ സംരംഭത്തിനായി അർഹരായ 15 പേർക്കാണ് സാന്ത്വനം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. തെങ്കര പഴേരി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ
വേദിയിൽ മന്ത്രി അനുമോദിച്ചു. സൗഹൃദസംഗമവും നടന്നു. സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷനായി. കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റും, സേവ് രക്ഷാധികാരിയുമായ പഴേരി ഷരീഫ് മുഖ്യാതിഥിയായി. സേവ് പ്രവർത്തകരുടെ കലാപരിപാടികളും അരങ്ങേറി. സേവ് രക്ഷാധികാരികളായ ഡോ. കെ.എ കമ്മപ്പ, എം. പുരുഷോത്തമൻ, ടി.കെ അബൂബക്കർ ബാവി, ബഷീർ കുറുവണ്ണ, ജനറൽ സെക്രട്ടറി അബ്ദുൽ ഹാദി, ഷബീന, അസ്ലം അച്ചു, നഷീദ് പിലാക്കൽ, സി.ഷൗക്കത്തലി, കെ. ഫക്രുദ്ദീൻ, എം. വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു.







