കാരാകുറുശ്ശി സർക്കാർ ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മൈക്കും സ്പീക്കറും ഉൾപ്പെടെ ഒന്നേകാൽ ലക്ഷം ചിലവു വരുന്ന ഉപകരണങ്ങൾ കൈമാറി
കാരാകുറുശ്ശി സർക്കാർ ഹൈസ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മൈക്കും സ്പീക്കറും ഉൾപ്പെടെ ഒന്നേകാൽ ലക്ഷം ചിലവു വരുന്ന ഉപകരണങ്ങൾ കൈമാറി. ആഗസ്റ്റ് 31 നാണ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. 1990 - 91 SSLC ബാച്ചിന്റെ വാട്സ്ആപ്പ് കൂട്ടായ്മയായ ചൈൽഡ് ഹുഡ് മെമ്മറീസാണ് സ്കൂളിനായി മൈക്കും സ്പീക്കറുകളും ആംപ്ലിഫയറും ഉൾപ്പെടെ ഉപകരണങ്ങൾ നൽകിയത്. ഓർമ്മകൾ
പൂക്കുമ്പോൾ എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമ പരിപാടിയിൽ മുൻ അധ്യാപിക ലീലാമ്മ ഉപകരണ സമർപ്പണ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാനധ്യാപകൻ വിജയൻ പൂർവവിദ്യാർത്ഥി കൂട്ടായ്മക്ക് നന്ദി പറഞ്ഞു. മുൻ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. ബാച്ച് അംഗവും സ്കൂളിലെ അധ്യാപികയുമായ ഗംഗാദേവി, കോ - ഓർഡിനേറ്റർമാരായ കണ്ണൻ, ദിനേശ്, ഇബ്രാഹിം, പ്രദീപ് ഹരിദാസ്, ഗീത, വിജയ്, ജയപ്രകാശ് തോട്ടിങ്ങൽ എന്നിവർ പങ്കെടുത്തു.







