SKJM കാഞ്ഞിരപ്പുഴ റെയിഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇശ്ഖ് മജ്ലിസും, മുസാബഖയും ഈ മാസം 26, 27 തീയതികളിൽ കൊറ്റിയോട് നടക്കും, MP VK ശ്രീകണ്ഠൻ ഉദ്ഘാടനം നിർവഹിക്കും

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പുഴ റെയ്ഞ്ച് കമ്മിറ്റിയുടെ ഇഷ്ക്ക് മജ്ലിസും മുസാബഖയും 26, 27 ശനി, ഞായർ ദിവസങ്ങളിൽ കൊറ്റിയോട് തൻവീറുൽ ഇസ്ലാം മദ്രസയിൽ നടക്കും. 26 ന് വൈകീട്ട് 6 മണിക്ക് മഹല്ല് പ്രസിഡന്റ് പാറക്കത്തൊടി നുർമുഹമ്മദ് പതാകയുയർത്തും. റെയ്ഞ്ച് പ്രസിഡന്റ് സദക്കത്തുള്ള അൻവരി അധ്യക്ഷനാകുന്ന സമ്മേളനം MP വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. SKJM സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ സംബന്ധിക്കും. ഉപാധ്യക്ഷൻ മുഹമ്മദ് അലി ഫൈസി പ്രഭാഷണവും





ഇതാണ് നേർവഴി എന്ന വിഷയത്തിൽ മുസ്തഫ അഷ്റഫി കക്കുപ്പടി ആദർശ പ്രഭാഷണവും നടത്തും. ശേഷം ഇശ്ഖ് മജ്‌ലിസ്, ദഫ് മുട്ട് എന്നിവയും നടക്കും. 27 ന്, 18 മദ്രസകളിൽ നിന്നായി 411 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇസ്ലാമിക മത്സരവും അധ്യാപകരുടെ കലാ മത്സരവും സംഘടിപ്പിക്കും. റെയിഞ്ച് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ റഫീഖ് ഫൈസി കൊറ്റിയോട്, മാനേജ്മെന്റ് ട്രഷറർ അസൈനാർ, ഷെഫീഖ് ജലാലി, ആഷിക് അൻവരി, സുലൈമാൻ ഫൈസി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related