വോയ്സ് ഓഫ് മണ്ണാർക്കാടിന്റെ സ്നേഹസ്പർശം പദ്ധതിയിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകി കമ്മാപ്പയും പഴേരി ഷെരീഫും, പദ്ധതിക്ക് കീഴിൽ GMUPS ലേക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകളും കൈമാറി
മണ്ണാർക്കാട് GMUP സ്കൂളിൽ നടന്ന ചടങ്ങിലാണ് സ്കൂളിലേക്ക് വോയ്‌സ് ഓഫ് മണ്ണാർക്കാട് ഭാരവാഹികൾ ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകിയത്. ഡോ. KA കമ്മാപ്പ, പഴേരി ഗ്രൂപ്പ് ചെയർമാൻ ഷരീഫ് എന്നിവർ ചേർന്ന് രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വോയിസ് ഓഫ് മണ്ണാർക്കാടിന് നൽകി. ചടങ്ങിൽ APJ അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ സംസ്ഥാന അവാർഡ് നേടിയ സ്കൂൾ പ്രധാനധ്യാപിക സബിതയെ ഉപഹാരം
നൽകി ആദരിച്ചു. അൽമ ഹോസ്പിറ്റൽ മാനേജർ ഷബീർ, പഴേരി ഷരീഫ് എന്നിവർ മുഖ്യാതിഥികളായി. വോയ്സ് ഓഫ് മണ്ണാർക്കാട് ചെയർമാനും ABS ഗ്രൂപ്പ് MD KVA റഹ്മാൻ നേതൃത്വം നൽകി. ഷമീർ നമ്പിയത്ത്, ഖാലിദ്, നസീർ തെങ്കര, ഗഫൂർ പൊതുവത്ത്, രമേഷ് പൂർണ്ണിമ, കെ.വി.അമീർ, സ്കൂൾ PTA, വോയ്‌സ് ഓഫ് മണ്ണാർക്കാട് അംഗങ്ങൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.







