KJTM സഹൃദയ പബ്ലിക് ലൈബ്രറിയുടെ ഈ വർഷത്തെ KJ തോമസ് എൻഡോവ്മെന്റ് ന്യൂവെള്ളിയാർ വായനശാലക്ക്, 15,000 രൂപയുടെ പുസ്തകങ്ങൾ സമ്മാനിക്കും

KJTM സഹൃദയ പബ്ലിക് ലൈബ്രറി എല്ലാവർഷവും KJ തോമസ് എൻഡോവ്മെന്റ് പുസ്തകവിതരണം നടത്താറുണ്ട്. താലൂക്കിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന F ഗ്രേഡ് ലൈബ്രറികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലൈബ്രറിക്ക് 15,000 രൂപ മുഖ വിലയുള്ള പുസ്തകം നൽകുന്നതാണ് KJ തോമസ് എൻഡോവ്മെന്റ്.





ന്യൂവെള്ളിയാർ വായനശാലയാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 27 രാവിലെ 10 മണിക്ക് എടത്തനാട്ടുകരയിലെ ന്യൂവെള്ളിയാർ വായനശാലയിൽ വച്ച് പരിപാടി നടക്കും. സഹൃദയ ലൈബ്രറി ഭാരവാഹികളായ KJ തോമസ്, സാബു ഐപ്, KPS പയ്യനെടം, രാമൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related