അട്ടപ്പാടിയിൽ 1600 ഓളം കഞ്ചാവ് തൈകൾ കണ്ടെത്തി നശിപ്പിച്ചു
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള പരിശോധനയിൽ അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് കണ്ടെത്തി. പുതൂർ പൊന്നക്കൽ മലക്കും അംഗണ്യൻ ചോലക്കുമിടയിൽ 2 പ്ലോട്ടുകളിലായി ഒന്നരമാസം വളർച്ചയുള്ള 1600 ഓളം കഞ്ചാവ് തൈകളാണ് കണ്ടെത്തിയത്. 160 തടങ്ങളിലായിട്ടായിരുന്നു തൈകൾ. കൂടാതെ മലയുടെ കിഴക്കുവശത്ത് 3 പ്ലോട്ടുകളിലായി പൂർണ വളർച്ചയെത്തി പൂത്ത് നിൽക്കുന്ന 5700 കഞ്ചാവ് തൈകൾ 475 തടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 4.30 ന് പുറപ്പെട്ട പരിശോധന സംഘം 7 മണിക്കൂറിലധികം ചെങ്കുത്തായ മലകളിലൂടെ യാത്ര ചെയ്താണ് കഞ്ചാവ് തൈകൾ
കണ്ടെത്തി നശിപ്പിച്ചത്. ഈ മാസം 20 ന് പക്കിവായി മലക്കും തേൻവര മലക്കുമിടയിൽ അഞ്ചരമാസം വളർച്ചയെത്തിയ 624 തൈകൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ പുതൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി A. അബ്ദുൾ റഷി IPS ൻ്റെ നിർദ്ദേശപ്രകാരം അഗളി സബ് ഡിവിഷണൽ ലഹരി വിരുദ്ധ സ്ക്വാഡ്, നാർക്കോട്ടിക് സെൽ DYSP ഇൻ ചാർജ്ജ് M. വിശ്വംഭരൻ, അഗളി DYSP അശോകൻ, SI ഹർഷാദ്, ഡാൻസഫ്, ANF ടീം അംഗങ്ങളുമാണ് പരിശോധന നടത്തിയത്.







