മണ്ണാര്‍ക്കാട്ടുകാരേ സ്കൂള്‍ കലോത്സവം മാത്രമല്ല ഞങ്ങളുടെ കലോത്സവവും കാണാന്‍ വരണം, ജില്ലാ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം നാളെ വിയ്യക്കുര്‍ശ്ശി ഫെയ്ത്ത് ഇന്ത്യയില്‍, കാണാന്‍ വരണമെന്ന് സംഘാടകർ
27-ാമത് പാലക്കാട് ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം കലാപൗർണമി 2026 ഒക്ടോബർ 3 ശനിയാഴ്ച മണ്ണാർക്കാട് ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്കൂളിൽ നടക്കും, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി KA തുളസി ഉദ്ഘാടനം നിർവഹിക്കും. ജില്ലയിലെ സ്പെഷ്യൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ, സാധാരണ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ
ജൂനിയർ, സീനിയർ വിഭാഗത്തിൽ വിവിധയിനങ്ങളിൽ മത്സരിക്കും. സംഘനൃത്തം, മോഹിനിയാട്ടം, സംഘഗാനം, പെയിന്റിംഗ് തുടങ്ങി സ്റ്റേജിന, സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്. കലോത്സവ സമാപന സമ്മേളനം MP വി. കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. KPS പയ്യനേടം, നിസാമുദ്ദീൻ പൊന്നംകോട്, രാജലക്ഷ്മി, ജയപ്രകാശ്, രജനി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







