ഇത് ചാലോ അതോ കൊക്കയോ.. കുന്തിപ്പുഴയില്‍ ഡ്രൈനേജിലേക്ക് വീണ് വയോധികയ്ക്ക് പരുക്ക്, നടപ്പാതയില്‍ സ്ലാബ് മൂടാതെ അപകട കെണി, ശ്രദ്ധ തെറ്റിയാല്‍ കുഴിയില്‍ വീഴും
മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഡ്രൈനേജിലേക്ക് വീണ് വായോധികക്ക് പരുക്ക്. കുന്തിപ്പുഴ ബസ് സ്റ്റോപിന് എതിർവശത്താണ് അപകടകരമാംവിധം ഡ്രൈനേജുള്ളത്. ഇതുവഴിവന്ന് ഡ്രൈനേജിന് സമീപം നിന്ന സ്ത്രീ വലിയ ആഴത്തിലുള്ള ചാലിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ആമ്പുലൻസ് ജീവനക്കാരും ചേർന്ന് ഇവരെ പുറത്തെടുത്ത്
താലൂക്ക് ആശുപത്രിയിലെത്തിച്ചു. MES സ്കൂളിലെ കുട്ടികൾ അടക്കം നിരവധി ജനങ്ങൾ എത്തുന്ന ഭാഗമാണിത്. ദേശീയ പാതയിലെ ഡ്രൈനേജിലേക്ക് എത്തുന്ന തോടിൻ്റെ ഭാഗത്ത് സ്ലാബിടാതെ തുറന്ന് കിടക്കുകയാണ്. കൾവെർട്ടുള്ള ഇവിടെ നടപ്പാതയിലൂടെ എത്തുന്നവരുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ വലിയ കുഴിയിലേക്കാണ് വീഴുക







