SC,ST ഭവനപദ്ധതിയ്ക്ക് ഇനി 4 ലക്ഷമല്ല, കാലാനുസൃതമായ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി കെ.എ തുളസിയുടെ ഉറപ്പ്, 10000 പേര്‍ക്ക് ഈ വര്‍ഷം സഹായം നല്‍കുമെന്നും മന്ത്രി
ഈ മാസം പ്രഖ്യാപിക്കുന്ന SC, ST കുടുംബങ്ങൾക്കുള്ള ഭവന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 10,000 പേർക്ക് വീട് നൽകും, നിലവിൽ കൊടുക്കുന്ന 4 ലക്ഷം രൂപ കാലാനുസൃതമായി വർധിപ്പിക്കുമെന്നും ഈ വർഷം തന്നെ ആദ്യ രണ്ട് ഗഡു അനുവദിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി മന്ത്രി KA തുളസി. മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലുള്ളവർക്ക് വായ്പ, വിദ്യാഭ്യാസം, സ്വയംതൊഴിൽ ആവശ്യങ്ങൾക്കായി എളുപ്പത്തിൽ സമീപിക്കാവുന്ന രീതിയിൽ ഒരുക്കിയ KSDC യുടെ ഇടക്കുർശ്ശി, കരിമ്പ സബ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെയും വായ്പാ വിതരണത്തിന്റെയും സംസ്ഥാനതല
ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ കരിമ്പ പഞ്ചായത്തിലെ പട്ടിയപ്പൻതരിഴ് ST ഉന്നതി കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഇന്ദിരാജ്യോതി സോളാർ സ്ട്രീറ്റ് ലൈറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും, മണ്ണാർക്കാട്, അട്ടപ്പാടി, കോങ്ങാട് 1, 2 വില്ലേജുകൾ ഉൾപ്പെടുന്ന മേഖലയിലെ രണ്ടാമത്തെ വായ്പാ കുടിശ്ശിക അദാലത്ത് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി അധ്യക്ഷനായി. നീതുശങ്കർ, എസ്. അല്ലൻ, പി. ശ്രീലത, മേരി ജോസഫ്, റിയാസ് നാലകത്ത്, അശ്വതി ചന്ദ്രൻ, സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, കല്ലടിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.







