കരിമ്പ മൂന്നേക്കറില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വീട്ടമ്മക്ക് പരുക്ക്
കരിമ്പ മൂന്നേക്കര്‍ തുടിക്കോട് ഉന്നതിക്ക് മുകളിലുള്ള റബ്ബര്‍ തോട്ടത്തില്‍ എത്തിയ കാട്ടാന വീട്ടമ്മയെയും മകളെയും ഓടിച്ചു. പാണതൊടി അബ്ദുള്‍ റഹ്മാന്‍റെ ഭാര്യ സെല്‍മത്ത് (53), മകള്‍
ഫൗസിയ (19) എന്നിവരാണ് അനക്ക് മുന്നില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്. ഭയന്ന് ഓടുന്നതിനിടയില്‍ സെല്‍മത്ത് വീണ് കാലിന് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു







