അഗളി ഐഎച്ച്ആര്‍ഡി കോളേജിന് അട്ടപ്പാടിവാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെ കീഴിലുള്ള അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍റെ നിര്‍ദേശപ്രകാരമാണ് ഉന്നതതല യോഗം നടന്നത്. നിലവില്‍ ഐഎച്ച്ആര്‍ഡി കോളേജ് പ്രവര്‍ത്തിച്ചുവരുന്ന എവിഐപിയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ ശോചനീയാവസ്ഥയിലാണ്, ഇവിടെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് സ്ഥലം വിട്ടുനല്‍കല്‍ അത്യാവശ്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് മണ്ണാര്‍ക്കാട് എംഎല്‍എയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ
എന്‍.ഷംസുദ്ദീന്‍റെ നിര്‍ദേശപ്രകാരം ഉന്നതതല യോഗം വിളിച്ചുചേര്‍ത്തത്. ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോണ്‍ എന്നിവരും പങ്കെടുത്ത യോഗത്തില്‍ 5 ഏക്കര്‍ സ്ഥലം കോളേജിനായി വിട്ടു നല്‍കാന്‍ തീരുമാനമായി, ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു







