4 ബാഗില്‍ കഞ്ചാവുമായി ചിറക്കല്‍പ്പടിയില്‍ ബസിറങ്ങി, എസ്ഐയും സംഘവും പൊക്കി
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായ അന്വേഷണം, മണ്ണാര്‍ക്കാട് വന്‍ കഞ്ചാവ് വേട്ട, സ്വകാര്യ ബസ്സില്‍ തമിഴ്നാട് സ്വദേശികളായ യാത്രക്കാര്‍ കടത്തുകയായിരുന്ന 24 കിലോ കഞ്ചാവ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടി. 4 ബാഗുകളില്‍ കഞ്ചാവുമായാണ് കതിര്‍വേല്‍, ഭരത് എന്നിവര്‍ ബസില്‍ യാത്ര ചെയ്തത്, വിവരം ലഭിച്ച് പിന്തുടര്‍ന്ന പോലീസും ഡാന്‍സാഫ് ടീമും ഇവര്‍ ചിറക്കല്‍പ്പടിയില്‍ ബസിറങ്ങിയതായി കണ്ടു. തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. കുറച്ച് മാസമായി മണ്ണാര്‍ക്കാട്
കഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ക്ക് പിറകെ പോലീസുണ്ട്, ഇന്ന് ഇവരെത്തുമെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ നിരീക്ഷണത്തില്‍ പ്രതികള്‍ പിടിയിലായത്, മുന്‍പും ഇവര്‍ കഞ്ചാവെത്തിച്ചതായി സംശയിക്കുന്നതായി എസ്ഐ വിവേക് പറഞ്ഞു. കഞ്ചാവ് എത്തിക്കുന്ന ഉറവിടവും ആര്‍ക്കാണ് എത്തിക്കുന്നതെന്നും അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും പോലീസ് പറഞ്ഞു. ധര്‍മ്മപുരി, ഹരൂര്‍ സ്വദേശികളാണ് പ്രതികള്‍. പോലീസുകാരായ വിപിന്‍, രാജേഷ്, അഭിലാഷ്, ബിജു, ജോഷി, വിനോദ്, ഷാഫി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്







