ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും ഫയലുകൾ തീർപ്പാക്കുവാനും അദാലത്ത് സംഘടിപ്പിക്കും, രാഷ്ട്രീയ വ്യത്യാസങ്ങൾ തിരഞ്ഞെടുപ്പിൽ മാത്രം, ജനപ്രതിനിധി എല്ലാവരുടെയും, പഞ്ചായത്തിലെ എല്ലാവർക്കും ക്ഷേമമെത്തുന്ന രീതിയ
ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും ഫയലുകൾ തീർപ്പാക്കുവാനും അദാലത്ത് സംഘടിപ്പിക്കും, രാഷ്ട്രീയ വ്യത്യാസങ്ങൾ തിരഞ്ഞെടുപ്പിൽ മാത്രം, ജനപ്രതിനിധി എല്ലാവരുടെയും, പഞ്ചായത്തിലെ എല്ലാവർക്കും ക്ഷേമമെത്തുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് കാരാകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, പുതിയ ഭരണസമിതിയുടെ ആദ്യ യോഗം ചേർന്നു. പഞ്ചായത്തിലെ 19 വാർഡുകളിലും വികസനവും ക്ഷേമ പ്രവർത്തനങ്ങളും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും പുതിയ ഭരണസമിതിയുടെ പ്രവർത്തനം. കെട്ടികിടക്കുന്ന ഫയലുകളിൽ തീർപ്പ് വരുത്തുന്നതിനായി അദാലത്ത് സംഘടിപ്പിക്കുക
എന്നതാണ് ഭരണസമിതിയുടെ ആദ്യ നടപടി. കാട്ടുപന്നി ശല്യം, കുടിവെള്ള പ്രശ്നം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ് പ്രധാന പരിഗണന. മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ, ക്ഷയരോഗികൾക്ക് പോഷകാഹാരം, പ്രകൃതിദത്ത നീർച്ചാൽ തുടങ്ങി 19 അജണ്ടകളാണ് ആദ്യ യോഗത്തിൽ ചർച്ച ചെയ്തത്. എല്ലാ മേഖലയെയും ഉൾപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രസിഡന്റ് റിയാസ് നാലകത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി.







