നിര്‍ണ്ണായക ഘട്ടത്തില്‍ പുതുമുഖങ്ങളെ വെച്ചുള്ള പരീക്ഷണം വേണ്ട, മണ്ണാര്‍ക്കാട് ഷംസുദ്ദീന്‍ തുടരുന്നതില്‍ എതിര്‍പ്പില്ല, പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ട് മുസ്ലിംലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നേതാക്

മണ്ഡലത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മണ്ണാര്‍ക്കാട്ടെ ഒരുകൂട്ടം നേതാക്കള്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കണ്ടത്. മുസ്ലിംലീഗ് ജില്ലാ ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി, യൂത്ത്ലീഗ് ഭാരവാഹികള്‍ അടങ്ങുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്. മണ്ഡലത്തില്‍ ഷംസുദ്ദീന്‍ തന്നെ തുടരണമെന്നതാണ് പൊതുവികാരം. ഷംസുദ്ദീന്‍ വേണ്ടെന്ന് കൂട്ടായ അഭിപ്രായമില്ല, മണ്ഡലം നിലനിര്‍ത്തുന്നതിന് ഷംസുദ്ദീനെ തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതാണ്





അഭികാമ്യം. മാത്രമല്ല ഭരണം തിരിച്ചുപിടിക്കുകയെന്ന ഏക ലക്ഷ്യവുമായി യുഡിഎഫ് മുന്നോട്ടുപോകുമ്പോള്‍ സിറ്റിംഗ് സീറ്റില്‍ ഒരു പരീക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ 3 ടേം മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കുന്നതിലൂടെയോ മറ്റു സംഘടന ചുമതല വഹിക്കുന്നതിലൂടെ ഷംസുദ്ദീന്‍ മാറി നില്‍ക്കുകയാണെങ്കില്‍ പ്രാദേശികമായുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. അല്ലാത്തപക്ഷം ഷംസുദ്ദീനെ തന്നെ മത്സരിക്കുന്നതാവും നല്ലതെന്നാണ് ഇവരുടെ വിലയിരുത്തല്‍

Related