കരിമ്പുഴയില്‍ വെള്ളത്തിലകപ്പെട്ട 3 പേരും മരണപ്പെട്ടു.

കരിമ്പുഴയില്‍ വെള്ളത്തിലകപ്പെട്ട 3 പേരും മരണപ്പെട്ടു. വ്യാഴാഴ്ച്ച വൈകീട്ടാണ് ബന്ധുവീട്ടിലെത്തിയ കുട്ടികള്‍ കൂട്ടിലക്കടവിലെ സ്ഥലം കാണാനെത്തിയത്. ഇതിനിടെ കരിമ്പുഴ ചെറുപുഴയിലിറങ്ങിയ 3 പേരും വെള്ളത്തിലകപ്പെടുകയായിരുന്നു. നാട്ടുകാരും ട്രോമകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നും ഇവരെ രക്ഷപ്പെടുത്തി വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരും മരണപ്പെടുകയായിരുന്നു. സഹോദര മക്കളായ





ചെര്‍പ്പുളശ്ശേരി പാറക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്വാന(19), മണ്ണാര്‍ക്കാട് ചെറുമല വീട്ടില്‍ അബൂബക്കറിന്‍റെ മകള്‍ ദീമ മെഹ്ബ(20), പുറ്റാനിക്കാട് പുത്തന്‍വീട്ടില്‍ ഷംസുദ്ദീന്‍റെ മകന്‍ ബാദുഷ(20) എന്നിവരാണ് മരണപ്പെട്ടത്. ആശുപത്രിയിലെത്തിയ ഉടനെ റിസ്വാന മരണപ്പെട്ടിരുന്നു. ശേഷം ദീമ മെഹ്ബയും രാത്രിയില്‍ ബാദുഷയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related