മണ്ണാര്‍ക്കാട് പത്തര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പയ്യനെടം തടത്തില്‍ വീട്ടില്‍ റഹ്മത്ത് മോന്‍ എന്ന ശാനിദിനെ (29) യാണ് വീട്ടില്‍ നിന്നും പത്തര കിലോ കഞ്ചാവുമായി പോലീസ് അസ്റ്റ് ചെയ്തത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഡിവൈഎസ്പി ടി എസ്

സിനോജിന്‍റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഇന്‍സ്പെക്ടര്‍ ബൈജു ഇ ആറിന്‍്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സബ്ബ് ഇന്‍സ്പെക്ടര്‍ ഋഷിപ്രസാദ്, എഎസ്ഐ ശാന്തകുമാരി, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍, സിവില്‍ പോലീസ് ഓഫീസര്‍ റംഷാദ്, പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related