വിഷു കൈനീട്ടം നൽകാൻ ഒരു കോടിയോളം രൂപയുടെ പുത്തൻ കറൻസി മാറ്റി നൽകി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക്

വിഷുവിനോടനുബന്ധിച്ച് ബാങ്ക് ഹെഡ് ഓഫീസിലാണ് പുതിയ കറൻസി, നാണയമേളക്ക് തുടക്കമായത്. 500, 200, 100, 50, 20, 10 തുടങ്ങി പുത്തൻ കറൻസികളും നാണയങ്ങളുമാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ബാങ്ക് പ്രസിഡന്റ് പി. എൻ മോഹനൻ കറൻസി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നോട്ടുകൾ മാറ്റി വാങ്ങുന്നതിനായി നിരവധി പേരാണ് ബാങ്കിലെത്തിയത്. അരി, പഞ്ചസാര, വെളിച്ചെണ്ണ ഉൾപ്പെടെ 14 ഇനങ്ങളാണ് ബാങ്കിന്റെ വിഷു കിറ്റിലുള്ളത്. 1400 ഓളം





രൂപയുടെ സാധനങ്ങൾ 1000 രൂപക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഫാദർ സ്കറിയ ആദ്യ കിറ്റ് ബാങ്ക് പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി. കൂടാതെ, ബാങ്കിൽ പടക്കച്ചന്തയുടെ പ്രവർത്തനം പുരോഗമിക്കുന്നുണ്ട്. എല്ലാക്കാലത്തും സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന റൂറൽ ബാങ്ക് ഇത്തവണത്തെ വിഷുവിനും ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്ന് ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ പറഞ്ഞു. ബാങ്ക് ഡയറക്ടർമാരായ രാധാകൃഷ്ണൻ, റിയാസ്, മോഹൻദാസ്, മീന പ്രകാശ്, സൗമ്യ, സുബൈദ, മാണിക്യൻ തുടങ്ങിയവർ സംബന്ധിച്ചു.

Related