തലയ്ക്കടിയേറ്റ് പരിക്കേറ്റ യുവാവ് മരിച്ചു : ഭാര്യാ സഹോദരൻ അറസ്റ്റിൽ

വിറക് തടി കൊണ്ട് തലയ്ക്കടിയേറ്റ് പരിക്ക് പറ്റി ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ട സംഭവത്തിലെ പ്രതി തൃക്കള്ളൂർ നെച്ചുള്ളി കോളനി സ്വദേശി സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുന്നാൾ ദിനത്തിൽ സഹോദരിയെയും മകളെയും ഉപദ്രവിച്ചതിലുള്ള വിരോധമാണ് സംഭവത്തിലേക്ക് നയിച്ചത്. സഹോദരി ഭർത്താവ് കൂടിയായ മണ്ണാർക്കാട് ആണ്ടിപ്പാടത്ത് താമസമുള്ള കുന്നിലത്ത് വീട്ടിൽ ഹാരിസിനെയാണ് പ്രതി വിറക് തടി





കൊണ്ട് തലക്കടിച്ചത്. പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഹാരിസ് മരണപ്പെടുകയായിരുന്നു. മണ്ണാർക്കാട് ഇൻസ്പെക്ടർ ഇ. ആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്. ഐ സുലൈമാൻ. കെ.പി, എസ് സി പി ഒമാരായ വിനോദ്‌കുമാർ, അഷറഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related