നികുതി ചുമത്തുന്നത് സര്‍ക്കാര്‍ : നഗരസഭയുടെ തലയില്‍ കെട്ടിവെക്കേണ്ട, ഇടത് കൗണ്‍സിലര്‍മാര്‍ വീടുകള്‍ കയറി തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് യുഡിഎഫ് ഭരണസമിതി

നികുതി പരിഷ്കരണം നടപ്പിലാക്കാതെ 5 വര്‍ഷത്തെ നികുതി കുടിശ്ശികാഭാരം ജനങ്ങളുടെ തലയിലാക്കിയത് മുന്‍ ഭരണസമിതിയാണ്. നികുതി ചുമത്താനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്‍ക്കില്ലെന്നിരിക്കെ തെരഞ്ഞെടുപ്പ് വേളയില്‍ ഇടത് കൗണ്‍സിലര്‍മാര്‍ വീടുകള്‍ കയറി തെറ്റായ പ്രചരണം നടത്തുന്നു. 5 വര്‍ഷത്തെ നികുതി ഒഴിവാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചെങ്കിലും ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. മന്ത്രിയെ





കണ്ടിട്ടും പരിഹാരമായില്ല. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പിരിച്ചെടുത്തവരുടെ തുക വരും വര്‍ഷത്തേക്ക് മാറ്റുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കെ സ്മാര്‍ട്ട് പൂര്‍ണ്ണ പരാജയമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഒരുകോടിയോളം രൂപയുടെ ബില്ലുകള്‍ തടഞ്ഞുവെച്ച് നഗരസഭയില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ട്ടിച്ചുവെന്നും ചെയര്‍മാന്‍ പറഞ്ഞു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related