ഒരാള്‍ക്ക് വീട്, 5 പേര്‍ക്ക് പെന്‍ഷന്‍ : കുന്തിപ്പുഴ ലയണ്‍സ് ക്ലബ് ഉദ്ഘാടനം 18 ന്

മണ്ണാർക്കാട് കുന്തിപ്പുഴ ലയൺസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം, ഇൻ്റക്ഷൻ, ഇൻസ്റ്റലേഷൻ പരിപാടികൾ ഏപ്രിൽ 18 വ്യാഴാഴ്ച നടക്കും, പി എം ജെ എഫ് ഡിസ്ട്രിക്റ്റ് ഗവർണർ ടോണി ഇനോക്കാരൻ ഉദ്ഘാടനം ചെയ്യും. മണ്ണാർക്കാട് ഫായിദാ കൺവെൻഷൻ സെൻ്ററിൽ വൈകീട്ട് നടക്കുന്ന പരിപാടിയിൽ വള്ളുവനാട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് അദ്ധ്യക്ഷനാകും. തുടർന്ന്, കുന്തിപ്പുഴ ലയൺസ് ക്ലബ്ബ് അംഗങ്ങളുടെ ഇൻ്റക്ഷൻ, ഇൻസ്റ്റലേഷൻ ചടങ്ങുകൾ നടക്കും. ഒരാൾക്ക് വീടും

5 പേർക്ക് പെൻഷനും തുടങ്ങി കുന്തിപ്പുഴ ലയൺസ് ക്ലബ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കും. ചടങ്ങിൽ, കേരള രക്തദാന സേന പാലക്കാട് ജില്ലാ സെകട്ടറി അസ്ലം അച്ചുവിനെ ആദരിക്കുകയും ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്യും. കുന്തിപ്പുഴ ലയൺ ക്ലബ്ബ് പ്രസിഡന്റ് മോൻസി തോമസ്, സെക്രട്ടറി കെ. സി ജയറാം, കെ. വി തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related