തൊഴിലുറപ്പ് വേതനമടക്കം ഒരു കോടിയുടെ ബില്ലുകള്‍ മടക്കി : ട്രഷറിയ്ക്കു മുന്നില്‍ നില്‍പ്പുസമരം നടത്തി നഗരസഭ യുഡിഎഫ് കൗണ്‍സിലര്‍മാര്‍

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം ഉള്‍പ്പെടെ ഒരു കോടിയുടെ ബില്ലുകള്‍ ട്രഷറിയില്‍ നിന്നും മടക്കി അയച്ചു, മണ്ണാര്‍ക്കാട് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ട്രഷറി ഓഫീസിനു മുന്നില്‍ നില്‍പ്പുസമരം നടത്തി. ദിവസ വേതന അടിസ്ഥാനത്തിലുള്ള തൊഴിലുറപ്പ് തൊഴിലാളികളുടേത് മാത്രം 67 ലക്ഷം രൂപയുടെ ബില്ലും മടക്കിയതിൽ ഉണ്ട്. 2023 - 24 സാമ്പത്തിക വർഷത്തെ 5 ലക്ഷം രൂപയുടെ മുകളിലുള്ള ബില്ലുകളെല്ലാം പാസാക്കി നൽകുക, തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള ഉത്തരവ്





പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നടപടികള്‍ കൃത്യമായി പൂര്‍ത്തീകരിച്ചിട്ടും ബില്ലുകള്‍ മടക്കിയ സര്‍ക്കാര്‍ നടപടിയിലാണ് പ്രതിഷേധം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്ന സർക്കാർ കേരളത്തിൽ മുൻപ് ഭരിച്ചിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു. തുടർന്ന് ചെയർമാന്റെ നേതൃത്വത്തിൽ സബ് ട്രഷറി ഓഫീസർക്ക് പരാതി കൈമാറി. വൈസ് ചെയർപേഴ്സൺ കെ. പ്രസീത, കെ.ബാലകൃഷ്ണൻ, ഷഫീക് റഹ്മാൻ, മസിത സത്താർ, അരുൺകുമാർ പാലക്കുറുശ്ശി തുടങ്ങി കൗൺസിലർമാർ പങ്കെടുത്തു.

Related