മണ്ണാര്‍ക്കാട് ഡെകെയര്‍ സൗകര്യം : ഡാസില്‍ അക്കാദമിയുടെ ടൈം കിഡ്സ് പ്രീ സ്കൂള്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കുരുന്നുകൾക്ക് കളിച്ചും ചിരിച്ചും പഠിക്കാൻ അവസരമൊരുക്കി ഡാസിൽ അക്കാദമിയുടെ ടൈം കിഡ്സ് പ്രീ സ്കൂൾ, കേരളത്തിലെ 82 മത് സ്ഥാപനം മണ്ണാർക്കാട് പ്രവർത്തനമാരംഭിച്ചു. കോടതിപ്പടി സ്മാർട്ട് ബസാറിന് സമീപം കളത്തിൽ റെസിഡൻഷ്യൽ ഏരിയയിലാണ് ഡാസിൽ അക്കാദമിക്ക് കീഴിൽ ടൈം കിഡ്സ് പ്രീ സ്കൂൾ ആരംഭിച്ചത്. പ്ലേ ഗ്രൂപ്പ്, നഴ്സറി, എൽകെജി, യുകെജി എന്നിവക്കൊപ്പം ഡേ കെയറും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ട് വയസു മുതൽ 6 വയസ് വരെയുള്ള കുരുന്നുകൾക്ക് അനുയോജ്യമായൊരിടം ഒരുക്കി നൽകുകയാണ് ഡാസിൽ അക്കാദമി. 15 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായാണ് ടൈം കിഡ്‌സിന്റെ കേരളത്തിലെ 82 മത്തെയും പാലക്കാട്ടെ ഏഴാമത്തെയും പ്രീ സ്കൂൾ മണ്ണാർക്കാട് ആരംഭിച്ചത്. ഇന്ത്യയിലാകെ 300 ലധികം സ്ഥാപനങ്ങളാണ് ടൈം കിഡ്‌സിനുള്ളത്. എംഎൽഎ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ഗായിക തീർത്ഥ സുഭാഷ് മുഖ്യതിഥിയായി എത്തി. മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള, നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ, കെവിഎ റഹ്മാൻ, വ്യാപാരി നേതാക്കളായ ബാസിത് മുസ്‌ലിം, രമേഷ് പൂർണിമ തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിന്നുള്ളവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ സുരക്ഷക്ക് പ്രാഥമിക പരിഗണന നൽകിക്കൊണ്ടാണ് ടൈം കിഡ്‌സിന്റെ പ്രവർത്തനം. ശീതീകരിച്ച ക്ലാസ് മുറികൾ, സി സി
ടി വി സുരക്ഷ, കുട്ടികൾക്കിണങ്ങുന്ന ജിം, ആക്ടിവിറ്റി ഏരിയ, സ്പ്ലാഷ് പൂൾ, സാൻഡ് പിറ്റ്, എന്നിവക്കൊപ്പം പരിചയ സമ്പന്നരായ അധ്യാപകർ, കെയർ ടേക്കർമാർ തുടങ്ങിയവയാണ് ടൈം കിഡ്സിൽ ഒരുക്കിയിരിക്കുന്നത്. ഡേ കെയർ സൗകര്യം ലഭ്യമാക്കുന്ന മണ്ണാർക്കാട്ടെ ഏക സ്ഥാപനം കൂടിയാണ് ടൈം കിഡ്സ്. ഡാസിൽ അക്കാദമി പോലെ ടൈം കിഡ്സിനെയും ഉന്നത നിലവാരത്തിലെത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മാനേജിങ് ഡയറക്ടർ സുമയ്യ കല്ലടി പറഞ്ഞു. മോണ്ടിസ്സോറി റൂം, ജംഗിൾ റൂം തുടങ്ങി വിവിധ സെഷനുകളിലായാണ് ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നത്. റൈഡ്, നേച്ചർ, സ്പോർട്സ്, ഓഡിയോ വിഷ്വൽ പ്ലേ, റൈറ്റിംഗ്, ലൈബ്രറി, ഔട്ട് ഡോർ തുടങ്ങി കളികളിലൂടെയുള്ള പഠനമാണ് കുട്ടികൾക്കായി നൽകുന്നത്. മികവുറ്റ പ്രവർത്തനത്തിലൂടെ ഈ വർഷം തന്നെ 82 സ്ഥാപനങ്ങൾ എന്നുള്ളതിൽ നിന്ന് 100 പ്രീ സ്കൂൾ എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ടൈം കിഡ്സ് ഡെപ്യൂട്ടി മാനേജർ ആർ.ടി വിവേക് പറഞ്ഞു. പ്രാവർത്തികമായ പഠനത്തിലൂടെ കുട്ടികളിലെ കഴിവുകൾ പുറത്തെടുക്കുവാനും അവയെ വളർത്തിയെടുക്കുവാനുമുള്ള അടിത്തറ സൃഷ്ടിക്കുകയാണ് ടൈം കിഡ്സ്. കൂടുതൽ വിവരങ്ങൾക്ക് 98 09 69 43 03, 73 56 25 65 34, 90 37 43 19 38 എന്ന നമ്പറിൽ ബന്ധപ്പെടാം.