ആര് ഭരിക്കുന്ന പഞ്ചായത്താണെന്ന് നോക്കാതെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെന്ന് വി കെ ശ്രീകണ്ഠൻ തെങ്കരയിൽ

എം പി ഫണ്ട് ആര് ഭരിക്കുന്ന പഞ്ചായത്താണെന്ന് നോക്കാതെ കക്ഷിരാഷ്ട്രീയത്തിനതീതമായി തന്നെ വിനിയോഗിച്ചിട്ടുണ്ടെന്ന് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ, തെങ്കര പഞ്ചായത്തിലെ പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്റെ തെങ്കര പഞ്ചായത്തിലെ പര്യടനം കനാൽപ്പാലത്ത് മുൻ എം എൽ എ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുകയാണിവിടെ.





ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുക എന്നതാണ് ഉദ്ദേശമെന്ന് എം എൽ എ എൻ. ഷംസുദ്ദീൻ പറഞ്ഞു. തെങ്കര പഞ്ചായത്ത്, മണ്ണാർക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് പര്യടനം നടത്തുന്നത്. ടി.എ സിദ്ദിഖ്, ടി എ സലാം, അസീസ് ഭീമനാട്, ചെയർമാൻ സി മുഹമ്മദ് ബഷീർ, റഷീദ് ആലായൻ, അഹമ്മദ് അഷ്റഫ് പിആർ സുരേഷ് അയ്യപ്പൻ തുടങ്ങി നേതാക്കൾ പങ്കെടുത്തു.

Related