തേങ്ങാകൊത്തിട്ട ബീഫും ദം റൈസും : കോടതിപ്പടി ഹംറയില്‍ ഇനി ഊണും ബിരിയാണിയും

മണ്ണാർക്കാടിന് പുതിയ രുചിക്കൂട്ടൊരുക്കുകയാണ് താഴെ കോടതിപ്പടിയിലെ ഹംറ കോഫീ ഹൗസ്. ഇനി മുതൽ ഹംറയിൽ നിന്ന് ഊണും കഴിക്കാനാകും. ദം റൈസിനൊപ്പം ബീഫോ ചിക്കൻ ചില്ലിയോ വാങ്ങുന്നതിനു 160 രൂപയാണ്. ബിരിയാണി പ്രേമികൾക്ക് ചിക്കൻ, ബീഫ് ബിരിയാണി 100 രൂപക്ക് വാങ്ങാനാകും. മാത്രമല്ല, ചോറും മീനും വേറിട്ട രുചി തന്നെ തീർക്കുന്നു. കൂടാതെ ബീഫ് കുറുമ, ബീഫ് ചില്ലി, ഫിഷ് ഫ്രൈ എന്നിവയുടെയെല്ലാം രുചിഭേദങ്ങൾ ഭക്ഷണ പ്രിയർക്കായി ഒരുക്കുകയാണ് ഹംറ.





ഇതിനുപുറമേ റോൾ, പ്ലേറ്റ് ഷവർമ, റുമാലി ഷവർമ, റുമാലി ചീസ്, റുമാലി ഫുൾ മീറ്റ്, റുമാലി ഫുൾ മീറ്റ് ചീസ്, എന്നിവയ്ക്കൊപ്പം ഹംറ സ്പെഷ്യൽ 199 രൂപക്ക് ലഭിക്കും. ഇവ കൂടാതെ, ഫലൂഡകൾ, വിവിധങ്ങളായ അവിൽ മിൽക്കുകൾ, മോജിറ്റോസ്, ഫ്രഷ് ജ്യൂസുകൾ, ലൈം ജ്യൂസുകൾ, മിൽക്ക് ഷേക്കുകൾ എല്ലാം ലഭ്യമാകും. വൈവിധ്യങ്ങളായ രുചികൂട്ടുകളുമായി ഹംറ കോഫീ ഹൗസ് എല്ലാ ദിവസവും പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8086000288 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related