ഫലം വന്നില്ല : നിയുക്ത എം.പി വിജയരാഘവന് അഭിവാദ്യമര്‍പ്പിച്ച് എടത്തനാട്ടുകരയില്‍ സിപിഎമ്മിന്‍റെ ഫ്ളക്സ് ബോര്‍ഡ്

ഫലപ്രഖ്യാപനം വരുന്നതിനു മുൻപ് തന്നെ പാലക്കാടിൻ്റെ നിയുക്ത എം.പിക്ക് അഭിവാദ്യമെന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് സി പി എം, എടത്തനാട്ടുകര ഉപ്പുകുളം പൊൻപാറയിലാണ് എൽ ഡി എഫ് സ്ഥാനാർഥി എ. വിജയരാഘവന് അഭിവാദ്യമർപ്പിച്ച ബോർഡ് സ്ഥാപിച്ചത്. പൊൻപാറ





സി പി എം ഓഫീസിന് സമീപമാണ് ഒരു മാസത്തിലധികം കാത്തിരിക്കേണ്ട ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിനു കാത്തുനിൽക്കാതെ എ. വിജയരാഘവൻ്റെ ഫോട്ടോ പതിച്ച ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പൊൻപാറയിലെ രണ്ട്, മൂന്ന് ബൂത്തുകളാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Related