തച്ചനാട്ടുകരയിലെ നിപ്പ : റൂട്ട്മാപ്പില്‍ മണ്ണാര്‍ക്കാടും, പ്രദേശത്തെ വവ്വാല്‍കൂട്ടം നാട്ടുകാരില്‍ ആശങ്ക, 6 വാര്‍ഡുകള്‍ കണ്ടൈന്‍മെന്‍റ് സോണ്
തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി, സമ്പർക്ക പട്ടികയിലുള്ള 59 പേർ ഹോം ക്വാറന്റൈനിൽ. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശങ്ങളിലെ വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിക്കണമെന്നും സാനിറ്റിസർ ഉപയോഗിക്കണമെന്നും ജില്ല കളക്ടർ നിർദേശം നൽകി. പ്രദേശത്ത് അവശ്യ

സർവീസുകൾ മാത്രമേ അനുവദിക്കൂ. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശത്തിൽ ജില്ലയിൽ 26 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം തുറക്കും. പനി, ജലദോഷം തുടങ്ങി എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടാകുന്ന പക്ഷം കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു. നിപ സ്ഥിരീകരിച്ച നാട്ടുകൽ സ്വദേശിനി നിലവിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇവർ മണ്ണാർക്കാട് നഴ്സിംഗ് ഹോം ആശുപത്രിയിലും ചികിത്സ തേടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിന് സമീപമുള്ള വവ്വാല്‍ കൂട്ടങ്ങളിലും നാട്ടുകാര്‍ ആശങ്ക അറിയിച്ചു. ഇത് നീക്കം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്