സിഎച്ച്, അയ്യങ്കാളി, ശ്രീനാരായണ ഗുരുവിന്റെതുൾപ്പെടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് വിദ്യാഭ്യാസ മുന്നേറ്റമെന്ന് എംഎൽഎ എൻ ഷംസുദ്ദീൻ
വിജയശതമാനത്തിൽ, അനുമോദന സമ്മേളനങ്ങളിൽ പെൺമക്കളുടെ മഹാഭൂരിപക്ഷം കാണുമ്പോൾ സിഎച്ച് സ്വപ്നം കണ്ട നാട് ഇപ്പോഴാണ് സാർത്ഥകമായിക്കൊണ്ടിരിക്കുന്നത്. സിഎച്ച്, അയ്യങ്കാളി, ശ്രീനാരായണ ഗുരുവിന്റെതുൾപ്പെടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് വിദ്യാഭ്യാസ മുന്നേറ്റമെന്ന് എംഎൽഎ എൻ ഷംസുദ്ദീൻ. മണ്ണാർക്കാട് ഫായിദ കൺവെൻഷൻ സെന്ററിൽ നടന്ന ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി സി എച്ച് മുഹമ്മദ് കോയ എഡ്യൂ സ്‌കോളർഷിപ്പ് വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു എംഎൽഎ എൻ ഷംസുദ്ദീൻ. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കെഎംസിസി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി അധ്യക്ഷനായി.

വിദ്യാർത്ഥികൾക്ക് മൊമന്റോയും സ്‌കോളർഷിപ്പും വിതരണം ചെയ്തു. പ്ലസ് ടു, ഡിഗ്രി, സിവിൽ സർവീസ് വിഭാഗങ്ങളിൽ 250 ഓളം വിദ്യാർത്ഥികൾക്കായി 15 ലക്ഷം രൂപയുടെ സ്ക്കോളർഷിപ്പാണ് പരിപാടിയിൽ വിതരണം ചെയ്തത്. എം എ കരീം, മരക്കാർ മൗലവി മാരായമംഗലം, യൂസഫലി തിരുവേഗപ്പുറ, നജ്മ തബഷിറ, ടി എ സിദ്ദിഖ്, ടി എ സലാം, ടി പി ഷുഹൈബ്, സി. മുഹമ്മദ് ബഷീർ, സക്കീർ നാലകത്ത്, ഗഫൂർ കോൽക്കളത്തിൽ മുസ്ലിം ലീഗ്, കെഎംസിസി, പോഷക സംഘടന നേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.