തച്ചമ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക സെമിനാറും വിജയോത്സവവും നടന്നു, പരിപാടിയിൽ പാട്ടുകളുമായി മുഖ്യഥിതിയായെത്തിയ മുൻ എംപി രമ്യാ ഹരിദാസ്
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷനായി. എസ് എസ് എൽ സി, പ്ലസ്ടു, എൽ എസ് എസ്, യു എസ്, എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മൊമെന്റോ നൽകി അനുമോദിച്ചു.

കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾ, പരിപാടിയോടനുബന്ധിച്ചു നടന്ന കർഷക കൂട്ടായ്മയിൽ ചർച്ച ചെയ്തു. എ ഐ പി ടി എഫ് വൈസ് പ്രസിഡന്റ് പി. ഹരിഗോവിന്ദൻ, ശാരദ പുന്നക്കല്ലടി, സുരേന്ദ്രനാഥ്, ഐസക് ജോൺ, പി വി കുര്യൻ, ഒ. നാരായണൻകുട്ടി, വിവിധ പാർട്ടി പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.